Kerala
അരുണപതാക ഉയർന്നു;കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ഇന്ന് ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെ, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.
കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും