Kerala

അഞ്ച് കിലോ കഞ്ചാവുമായി യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ

Posted on

ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് റ്റിഎസ് എം പാർട്ടിയും ചേർന്ന് പിടികൂടി.

01/03/2025 തീയതി രാത്രി 7 30 മണിക്ക് നാലുകോടി ഭാഗത്ത് വെച്ച് വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന 500 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ വില്ലേജിൽ പെരുന്തുരുത്തി കരയിൽ തെങ്ങനാംകുളം വീട്ടിൽ കുഞ്ഞുമോൻ മകൻ വിഷ്ണുകുമാർ ടി കെ എന്ന ആളിനെതിരെ കേസെടുക്കുകയും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിയാൻ വാടകയ്ക്ക് താമസിച്ചുവരുന്ന മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ വള്ളമല കരയിൽ വള്ളിയാംകുന്ന് വീട്ടിൽ നിന്നും നാലു കിലോയിൽ അധികം കഞ്ചാവ് റിക്കവർ ചെയ്തിട്ടുള്ളതാണ്. ഈ കേസിലെ പ്രതി മയക്കുമരുന്ന് മാഫിയയിൽ പെട്ട പ്രധാന കക്ഷിയാണ് ടി കേസിൽ പ്രതിയെ കൂടാതെ കൂടുതൽ ആൾക്കാർക്ക് പങ്കുണ്ടാകാമെന്ന് സംശയിക്കുന്നതായും അമഗ്രഹമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.

പാർട്ടിയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. സജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്: സന്തോഷ് റ്റി., ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, പ്രവീൺ വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version