Kerala
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും യുവാവിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിക്കെതിരെയാണ് കേസ്.
24ന് വൈകീട്ട് നാലിനുശേഷമാണ് ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. മൊബൈൽ ഫോണിന്റെ ഉടമയാണ് വിജേഷ്. ഇയാൾ തന്നെയാണോ ഫോൺ ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.