Kerala
രാമപുരത്തിലൂടെ പാലായിൽ ബിജെപി കാവി പതാക ഉയർത്തും;അഡ്വ ജി അനീഷ് ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട്
പാലാ :പാലാ ബിജെപി ക്കു ബാലി കേറാ മലയല്ലെന്ന് രാമപുരം എഴാച്ചേരി ജി ബി വാർഡിലെ തെരെഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണെന്നു ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് കോട്ടയം മീഡിയയോട് പറഞ്ഞു .പുതുതായി ചാർജെടുത്ത അഡ്വ ജി അനീഷ് തികഞ്ഞ വിജയ പ്രതീക്ഷയിലെയിരുന്നെങ്കിലും അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാലാ നഗരസഭയിലടക്കം സാന്നിധ്യമാവുവാൻ ബിജെപി ക്കു കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം .
ഇപ്പോൾ തന്നെ മുത്തോലി പഞ്ചായത്ത് ബിജെപി ഭരിക്കുന്നു .മീനച്ചിൽ ,രാമപുരം തുടങ്ങിയ പഞ്ചായത്തുകൾ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് അഡ്വ ജി അനീഷ് വിശ്വാസം പ്രകടിപ്പിച്ചു .അടുത്ത തെരെഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ ബിജെപി ക്കു കൗൺസിലർമാർ ഉണ്ടാവുമെന്ന ആത്മ വിശ്വാസത്തിലാണ് നിയോജക മണ്ഡലം പ്രസിഡണ്ട് .തൃശൂരിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുകൾ നേടുവാൻ ബിജെപി ക്കു കഴിഞ്ഞു .ആ ഫോർമുല തന്നെയാവും പാലായിലും പരീക്ഷിക്കുകയെന്നും അഡ്വ ജി അനീഷ് കോട്ടയം മീഡിയയോട് പറഞ്ഞു .