India

കൈപ്പൻപ്ലാക്കലച്ചൻ നമുക്ക് തന്ന സ്നേഹത്തിന്റെ പൈതൃകം അഗതികളെ ശുശ്രുഷിച്ച് കൊണ്ട് നമുക്ക് കാത്ത് സൂക്ഷിക്കാം :സിംബാവേ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത്‌ മോദി

Posted on

പാലാ :കൈപ്പൻപ്ലാക്കലച്ചൻ നമുക്ക് തന്ന സ്നേഹത്തിന്റെ പൈതൃകം അഗതികളെ ശുശ്രുഷിച്ച് കൊണ്ട് നമുക്ക് കാത്ത് സൂക്ഷിക്കാൻ സാധിക്കേണ്ടതുണ്ടെന്ന്   സിംബാവേ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത്‌ മോദി അഭിപ്രായപ്പെട്ടു.

ഇന്നുച്ചയ്ക്ക് പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ ഫാദർ എബ്രഹാം കൈപ്പൻപ്ലാക്കലിന്റെ കബറിടം സന്ദർശിച്ച ശേഷം അച്ഛൻ സ്ഥാപിച്ച അഗതി മന്ദിരമായ ഒസ്സാനം ഭവനിൽ നൽകിയ സ്വീകരണത്തിൽ  സംസാരിക്കുകയായിരുന്നു സിംബാബ്‌വെ വാണിജ്യ മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത്‌ മോദി.ഞങ്ങൾക്ക് ഇന്ന് ശുഭകരമായൊരു ദിവസമാണ് .ഫാദർ എബ്രാഹത്തിന്റെ ശവകുടീരം വന്നു സന്ദർശിക്കാൻ കഴിഞ്ഞതിൽ .അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ മാനവ രാശിയെ സ്നേഹിച്ചു .എല്ലാ മതങ്ങൾക്കും പൊതുവെയുള്ള ഒരു കാര്യം നിങ്ങള്ക്ക് സാധിക്കുന്ന വിധത്തിൽ മറ്റുള്ളവരെ സേവിക്കുക എന്നതാണ് .

അതാണ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ചെയ്തത് .അദ്ദേഹം മാനവ രാശിക്ക് ചെയ്തത് നമുക്ക് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല .അതുകൊണ്ടാണ് നമ്മൾ അദ്ദേഹത്തെ ഇപ്പോൾ ഓർമ്മിക്കുന്നത്.അദ്ദേഹം നൂറു വർഷത്തിന് മുകളിൽ ജീവിച്ചിരുന്നെങ്കിൽ വളരെയധികം കാര്യങ്ങൾ അദ്ദെ ഹത്തിനു മാനവ രാശിക്ക് വേണ്ടി ചെയ്യാൻ കഴിയുമായിരുന്നു .നാളെ ഏൽപ്പിച്ചു പോയിരിക്കുന്ന അദ്ദേഹത്തിന്റെ പൈതൃകം വളരെ പാവപ്പെട്ടവരെ സഹായിച്ചു കൊണ്ടും രോഗികളെ ശുശ്രുഷിച്ചു കൊണ്ടും വീട്ടിൽ പോയി അവശരെ ശുശ്രുഷിച്ചു കൊണ്ടും നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യേണ്ടതാണ് .ഇതാണ് അദ്ദേഹം നമുക്ക് തന്ന സന്ദേശം ഇതിലാണ് നമ്മൾ ശ്രദ്ധ ചെലുത്തേണ്ടത് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ളാലം പള്ളി വികാരി ജോസഫ് തടത്തിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ഇന്ത്യയിലെ സിംബാബ്‌വെ അംബാസിഡർ സ്റ്റെല്ല കോമോ ;വിവിധ മഠങ്ങളിലെ സിസ്റ്റേഴ്സ് തുടങ്ങിയവർ സംസാരിച്ചു .വാർഡ് കൗൺസിലർ ബിന്ദു മനു ,ചെറിയാൻ സി കാപ്പൻ ;ടോണി തൈപ്പറമ്പിൽ;ജോഷി വട്ടക്കുന്നേൽ ;തങ്കച്ചൻ കാപ്പൻ ;ഐജു മേച്ചിറാത്ത്  തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version