Kerala

കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്

Posted on

കൊച്ചി: ഇൻസ്‌പയർ കേരള ബ്രാൻഡിംഗ് സമ്മിറ്റിൽ കേരളത്തിലെ മികച്ച നഴ്സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോൻസ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോൻസ് അക്കാദമിയുടെ സ്ഥാപകൻ പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

നഴ്സിംഗ് പരീക്ഷാ കോച്ചിങ്ങിൽ മുൻനിരയിൽ തുടരുന്ന ജോമോൻസ് അക്കാദമിയിൽ 10,000ലധികം വിദ്യാർത്ഥികൾ പഠനം തുടരുന്നുണ്ട്. DHA, HAAD(DOH), MOH, PROMETRIC, NHRA, OMAN PEARSON VUE, SNB എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര നഴ്സിംഗ് ലൈസൻസിംഗ് പരീക്ഷകൾക്ക് മികച്ച പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ആയി ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണിത്.

നഴ്സിംഗ് ബിരുദാനന്തര ബിരുദധാരിയായ ജോമോൻ ജോയ് കഴിഞ്ഞ അഞ്ചുവർഷമായി അമ്പതിനായിരത്തിലധികം വിദ്യാർഥികളുടെ വിദേശത്ത് നഴ്സ് ആയി പ്രവർത്തിക്കാനുള്ള സ്വപ്നം സാക്ഷാത്കരിച്ചിട്ടുണ്ട്.ഈ പുരസ്‌കാരം ലോകത്തെ മികച്ച നഴ്സിംഗ് പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിനുള്ള ജോമോൻസ് അക്കാദമിയുടെ പരിശ്രമത്തിനുള്ള അംഗീകാരമാണ്.

ജോമോൻ അക്കാദമിയിലൂടെ നിരവധി കുട്ടികൾക്ക് അവരുടെ നഴ്സിംഗ് സ്വപ്നം പൂവണിയിക്കാൻ ഈ പുരസ്കാരം പ്രചോദനമാത്മകമാണെന്ന് ജോമോൻ ജോയ് പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version