Kottayam

കൂറ്റനാൽ കടവിൽ അനധികൃതമായി മണൽ കടത്തിയ ടിപ്പർ പോലീസ് പിടിച്ചെടുത്തു

Posted on

പാലാ: മീനച്ചിൽ:നിരന്തരമായി നടന്നു വന്നിരുന്ന മണൽവാരലിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽ ഘടകം പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു. മുൻപ് മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലിസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതിനുശേഷം ചെറിയ കാലയളവിനുള്ളിൽ തന്നെ വീണ്ടും മണൽവാരൽ സജീവമായിരുന്നു.

കടവ് പരിസരത്ത് കാവലുണ്ടായിരുന്ന മീനച്ചിലാർ കാവൽഘടകം പ്രവർത്തകർ പോലീസിൽ വിവരം നൽകുകയായിരുന്നു. പാലാ ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ബിജുവിൻ്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ പുലർച്ചെ കൂറ്റനാൽ കടവിനു സമീപം വച്ച് ആറ്റുമണൽ നിറച്ച് ടിപ്പർ പിടിച്ചെടുക്കുകയായിരുന്നു.

മണൽ നിറച്ച ടിപ്പർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ കാര്യക്ഷമമായ നടപടിയെടുത്ത പോലീസ് അധികാരികളെ മീനച്ചിൽ നദീ സംരക്ഷണ സമിതി ഭാരവാഹികൾ അഭിനന്ദിച്ചു. ഡോ. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version