Kerala

ദയഭാവൻ പ്രശ്നം ഒത്ത് തീർപ്പായി :ജെയിംസ് കാപ്പൻ തന്റെ ഭൂമിയിൽ;തന്റെ ചിലവിൽ സംരക്ഷണ ഭിത്തി ഒരുക്കാൻ കരാർ ഒപ്പ് വച്ചു

Posted on

പാലാ :കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പാലായിൽ ഏറെ ചർച്ച വിഷയമായ ദയഭാവൻ കയ്യേറ്റ പ്രശ്നം ഒത്തു തീർന്നു . കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തി വരുന്ന അപ്പാപ്പന്മാരെ സംരക്ഷിക്കുന്ന അനാഥാലയത്തിന്റെ ഭൂമി കയ്യേറിയ ജെയിംസ് കാപ്പൻ എന്ന വ്യക്തിയുടെ ഗുണ്ടായിസത്തെ പാലാ ഒന്നടങ്കം അപലപിച്ചിരുന്നു .

വെള്ളിയാഴ്ച യാണ് ജെയിംസ് കാപ്പൻ  ജെ സി ബി യുമായി വന്നു മതിൽ ഇടിച്ചിട്ടത് .ദയഭാവന്റെ സ്ഥലത്ത് കടന്നു കയറി കുറ്റിയടിക്കുകയും ചെയ്തു .തുടർന്ന് മുൻസിപ്പൽ ചെയർമാൻ  ഷാജു തുരുത്തന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി ഇതിനെ ചോദ്യം ചെയ്യുകയും ,കാപ്പൻ സംഘം പിൻവലിയുകയുമായിരുന്നു .

ഇന്ന് രാവിലെ ആർ ഡി ഒ സ്ഥലം നേരിൽ സന്ദർശിക്കുകയും അക്രമത്തെ അപലപിക്കുകയും ചെയ്തു.തുടർന്ന് കാപ്പനെ വിളിക്കുകയും ഉടൻ തന്റെ ചേമ്പറിലെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു .ഇരു കക്ഷികളെയും തന്റെ ചേംബറിൽ വിളിച്ച്  ചർച്ച നടത്തുകയും വീണ്ടും രണ്ടു കക്ഷികളെയും കൂട്ടി സ്ഥലത്തെത്തി ചർച്ച നടത്തുകയും ചെയ്തു.അവിടെ വച്ച് ആർ ഡി ഒ ശക്തമായ മുന്നറിയിപ്പും നൽകി.തന്റെ മുൻപിൽ വച്ച് സമ്മതിച്ച പ്രകാരമാണ് താങ്കൾ ചെയ്തതെന്ന് വിമർശിച്ചു.

തുടർന്ന് ഇരു കക്ഷികളുമായി ആർ ഡി ഒ ബന്ധപ്പെടുകയും ഉച്ചയ്ക്ക് ഒന്നരയോടെ ഇരു കക്ഷികളെയും.ചെയർമാൻ ഷാജു  തുരുത്തൻ;പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ .ജോയി പള്ളിക്കുന്നേൽ ;മൈക്കിൾ കാവുകാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ കരാർ ഒപ്പിടുകയായിരുന്നു .ഇതിൽ പ്രകാരം ജെയിംസ് കാപ്പൻ തന്റെ പറമ്പിൽ നിന്നും സംരക്ഷണ ഭിത്തി കെട്ടി കൊടുക്കണമെന്നാണ് നിര്ദേശിച്ചിരിക്കുന്നത് .ദയഭവന്റെ സംരക്ഷണഭിത്തിയോട്  ചേർന്ന് കെട്ടിപൊക്കുന്ന സംരക്ഷണ ഭിത്തി  ദയഭാവന്റെ സംരക്ഷണ ഭിത്തിയുടെ പൊക്കമാവുമ്പോൾ പഴയ സംരക്ഷണ ഭിത്തി ലവൾ ചെയ്‌ത്‌ നടുഭാഗം കൊണ്ട് നാലടി പൊക്കത്തിൽ മതിൽ കെട്ടിക്കൊടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് .

200 രൂപാ പത്രത്തിലാണ് കരാർ ഒപ്പിട്ടിരിക്കുന്നത് . ജെയിംസ് കാപ്പനും മദർ സുപ്പീരിയർ സിസ്റ്റർ കാരുണ്യയുമാണ് കരാർ ഒപ്പ് വച്ചിട്ടുള്ളത് ഇതിൽ സാക്ഷികളായി മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തനും;വില്ലേജ് ആഫീസർ ബിനോയി സെബാസ്റ്റിയനും ഒപ്പ് വച്ചിട്ടുണ്ട് .മാർച്ച് 31 ന് മുൻപ് ഈ പണികൾ തീർത്തു കൊള്ളാമെന്നും കരാറിൽ പറയുന്നുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version