Kerala

ദയാഭവന്റെ ഭൂമി പിടിച്ചെടുക്കാൻ ശ്രമം:ആർ ഡി ഒ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തി

Posted on

പാലാ :പാലായിൽ കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച സാധുക്കളായ അപ്പാപ്പന്മാരെ സംരക്ഷിക്കുന്ന ദയാ ഭവന്റെ ഭൂമി കയ്യേറാനുള്ള ജെയിംസ് കാപ്പൻ എന്ന വ്യക്തിയുടെ നീക്കം വർത്തയായതിനെ തുടർന്ന് ഇന് രാവിലെ ആർ ഡി ഒ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി .രാവിലെ ഒന്പതരയോടെയാണ് ആർ ഡി ഒ ദീപ സ്ഥലത്തെത്തിയത്.

സഭവ സ്ഥലം നേരിട്ട് കണ്ട അവർ കയ്യേറ്റം പൂർണ്ണമായി മനസിലാക്കി .ഞാൻ ഇങ്ങനെയല്ല എതിർ കക്ഷികളോട് പറഞ്ഞിരുന്നതെന്നും അവർ കൈയേറിയ സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു.തുടർന്ന് രണ്ടു കക്ഷികളോടും തന്റെ ചേമ്പറിൽ വരാനായി പറയുകയും.അവിടെയെത്തിയ ജെയിംസ് കാപ്പനോട്  ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിന്നുംവ്യത്യസ്തമായാണ് അവിടെ നിങ്ങൾ പ്രവർത്തിച്ചത് എന്ന് വ്യക്തമായി പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചകളെ തുടർന്നു രണ്ടു കക്ഷികളെയും കൂട്ടി വീണ്ടും സംഭവ സ്ഥലം സന്ദർശിക്കുകയും.ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിവരം അറിയിക്കുവാൻ ജെയിംസ് കാപ്പനോട്  ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് സൈറ്റിന്റെ വിവിധ ഭാഗങ്ങൾ ആർ ഡി ഒ കൊടും വെയിലത്ത് ചുറ്റി നടന്നു കാണുകയും ചെയ്തു .

ചെയർമാൻ ഷാജു വി തുരുത്തൻ;ജോസുകുട്ടി പൂവേലി;മൈക്കിൾ കാവുകാട്ട്;ബേബി ഉഴുത്ത്  വാൽ, ബെറ്റി ഷാജു തുരുത്തേൽ;ജോയി പുളിക്കക്കുന്നേൽ;ടോമി തകിടിയേൽ;ജോയി കളരിക്കൽ (പൗരാവകാശ സമിതി)റോണി വർഗീസ് ;തോമാച്ചൻ ആനിത്തോട്ടം തുടങ്ങിയവർ സന്നിഹിതരായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version