Kottayam
പാർലമെൻ്റ് ഇലക്ഷന് പോലീസിന് ഓട്ടം പോയ ടാക്സി തൊഴിലാളികൾക്ക് ഉടൻ കൂലി നൽകണം കെ.ടി.യു.സി.(എം)
പാലാ:ഈ കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ പോലീസിന് ഓട്ടം പോയ പാലാ ടൗണിലെ ടാക്സി തൊഴിലാളികൾക്ക് കൂലി ഒരു വർഷമായിട്ട് നൽകിയില്ല. പ്രസ്തുത കൂലി ഉടൻ നൽകണമെന്ന് ടാക്സി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം)പാലാ മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.
പാലായിൽ നടന്ന യൂണിയൻ സമ്മേളനത്തിൽ സെക്രട്ടറി ബിന്നിച്ചൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗം (കെ.ടി.യു.സി.(എം) പാലാ നി:മണ്ഡലം പ്രസിഡൻ്റും സംസ്ഥാന സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിബി പുന്നത്താനം, കിരൺ ബാബു, ഷിജു പീലിപ്പോസ്, സുനിൽ കൊച്ചുപറമ്പിൽ,പി.ബി അജിത്ത്, ജിജോ മാടക്കൽ, സോബിച്ചൻ തുമ്മനിക്കുന്നേൽ,എബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.