Kerala

വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയം: അപു ജോൺ ജോസഫ്

Posted on

പത്തനംതിട്ട :വാളക്കുഴി: കേരളത്തിൽ വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ്. വനത്തിൻ്റെ വിസ്തൃതിക്ക് ആനുപാതികമായി മൃഗങ്ങളുടെ എണ്ണം ക്രമപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, സ്ഥിരം ശല്യക്കാരായ വന്യ മൃഗങ്ങളെ വെടി വെച്ചു കൊല്ലുവാൻ കർഷകരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാളക്കുഴിയിൽ നടന്നകേരള കോൺഗ്രസ് എഴുമറ്റൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനവൽക്കരണത്തിനും, മൃഗസംരക്ഷണത്തിനുമായി വനം വകുപ്പ് ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയിൽ വൻ അഴിമഴി നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡൻ്റ് എം.വി. കോശി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ,സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, ജില്ലാ പ്രസിഡൻ്റ് അഡ്വ വർഗീസ് മാമ്മൻ,

രജീവ് താമരപ്പള്ളി, ഷാജൻ മാത്യു, അക്കാമ്മ ജോൺസൺ, സ്മിജു ജേക്കബ്, ജോർജ് വർഗീസ് തുണ്ടിയിൽ, അജികുമാർ ,ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ, ഫിലിപ്പ് വർഗീസ്, റജി പഴൂർ, റോയ് കിഴക്കേൽ, ഷാജി ചേന്ദംകുഴി, ജൂലി കെ വറുഗീസ്, കെ.സി. ഈപ്പൻ, അനിയൻ വായ്പൂര് എന്നിവർ പ്രസംഗിച്ചു. വജ്രജൂബിയുടെ ഭാഗമായി ആദ്യകാല പ്രവർത്തകരായ പി.എം. ജോസഫ്, സി.ടി. തോമസ്, പി. ജെ. ജോൺ, അനിയൻ പഴൂർ മികച്ച കർഷകരായ സാലി ജോർജ്, തോമസ് ഏബ്രഹാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ അൽവിന മറിയം റജി എന്നിവരെ ആദരിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് അംഗത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version