Kerala
തലയോലപ്പറമ്പ്: കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി
കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു.
ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. ആക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.