Kerala

പുതുമയാർന്ന സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ ഗ്രാൻ്റ് അനുവദിക്കും: ഡോ.കെ..പി. സുധീർ

Posted on

പാലാ :കാർഷിക രംഗത്ത് നൂതനമായ ആശയങ്ങൾ മുൻനിറുത്തിയുള്ള നവ സംരംഭങ്ങൾക്ക് ഇരുപത്തഞ്ച് ലക്ഷം വരെ സമ്മാന തുകയെന്ന വിധം ഗ്രാൻ്റ് അനുവദിക്കുമെന്ന് കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രികൾച്ചർ ഇൻകുബേഷൻ മേധാവി ഡോ. കെ. പി. സുരേഷ് അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളായിരിക്കുന്ന നൂതന സംരംഭകർക്ക് ആരംഭ ഘട്ടത്തിൽ തന്നെ അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നതായും ഇതിനോടകം പതിനാല രകോടിയോളം തുകയുടെ ഗ്രാൻ്റ്റിലീസ് ചെയ്തതായും അദ്ദേഹം തുടർന്നു പറഞ്ഞു. പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോൽപ്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകൾ സംബന്ധിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച സംരംഭകത്വ അറിവരങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വെച്ചു നടന്ന പ്രോഗ്രാമിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. പി.എസ്. ഡബ്ലിയു.

എസ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അറിവരങ്ങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് ഡയറകർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, പ്രോജക്ട് മാനേജർ ഡാൻ്റിസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, അക്കൗണ്ട് ഓഫീസർ ഷീബാ ബെന്നി , ഗ്രീൻമാള എഫ്. പി .ഒ യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് പോൾ, പാലാ സാൻതോം എഫ്. പി. ഒ ചെയർമാൻ സിബി കണിയാംപടി, പാലാ അഗ്രിമ കർഷകമാർക്കറ്റ് മാനേജർ ടോണി ജോസഫ്, ത്രിഡി ഫുഡ് പ്രൊഡക്ട്സ് ഡയറക്ടർ ലിൻസിബിനു തുടങ്ങിയവർ പ്രസംഗിച്ചു. സോണൽ കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ജിജി സിൻ്റോ ,ശാന്തമ്മ ജോസഫ്, ടോണി സണ്ണി, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ,ജിജിമോൻ വി.റ്റി, മാത്യു പി.ജെ, ജോസഫ് പൂവക്കോട്ട്, ജോസ് കെ ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version