Kerala

ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരണം

Posted on

പാലാ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒന്നാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ സംഘാടക സമിതി രൂപീകരണം 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കെ.എസ്.ആർ.ടി.സി. ബസ്റ്റാൻ്റിന് എതിർവശത്തുള്ള ടോംസ് കോൺഫ്രൻസ് ഹാളിൽ നടക്കും.

പ്രസിഡൻ്റ് ടി.എൻ.ജഗന്നിവാസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സഭ കേന്ദ്രസമിതി ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും. കേന്ദ്ര സമിതി അംഗങ്ങളായ ഡോ. പി.ജി.സതീഷ് ബാബു, പി.കമലാസനൻ, പി.ബി. തമ്പി, പ്രസന്നൻ കരീമഠo, കെ.കെ.രംഗൻ, ജില്ലാ ഭാരവാഹികളായ കെ.കെ. സരളപ്പൻ, ഡോ.ബീനാ സുരേഷ്, അനിരുദ്ധൻ മുട്ടുപുറം,തമ്പി കളത്തൂർ, ഷിബു മൂലേടം, മോഹനൻ പൂഞ്ഞാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് വി.കെ.ഹരിദാസ്, മാതൃസഭാ പ്രസിഡൻ്റ് അമ്മിണി ഹരിഹരൻ ,സെക്രട്ടറി സതി ബൈജു, യുവജന സഭ ജില്ലാ പ്രസിഡൻ്റ് ഉമേഷ് കാരയിൽ എന്നിവർ പ്രസംഗിക്കും.മണ്ഡലം സെക്രട്ടറി വി.ഡി. ചന്ദ്രബാബു സ്വാഗതവും ട്രഷറർ വി.എൻ.സജി കൃതജ്ഞതയും പറയും.

ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ കെഴുവംകുളത്ത് നിന്ന് ഡിസം 25 ന് രാവിലെ ആരംഭിക്കുന്ന പദയാത്ര 30 ന് വൈകുന്നേരം ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. ഗുരുദേവൻ കെഴുവം സന്ദർശിച്ചതിൻ്റെ ശതാബ്ദി പ്രമാണിച്ചാണ് മണ്ഡലം കമ്മറ്റിയുടെ പ്രഥമ പദയാത്ര ഇവിടെ നിന്ന് സമാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version