India

ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്‍

Posted on

 

 

ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്

പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ’. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. വയനാട്ടിൽ പ്രാചീനകാലം മുതൽ ​ഗോത്രവിഭാ​ഗങ്ങൾ ഉൾപ്പെടെ ഉപയോ​ഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഈ മേഖലയിലെ സംഭവാനയക്ക് 2023 റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ

 

ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനുമാണു രാമൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version