Health

അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

Posted on

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും മരുന്ന് ക്ഷാമവും നിയമസഭയില്‍ ഇന്ന് ചൂടേറിയ ചര്‍ച്ചയായി. വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചപ്പോള്‍,

ആരോപണങ്ങളെല്ലാം പ്രതിപക്ഷം ഊതിവീര്‍പ്പിച്ചതാണെന്ന് പറഞ്ഞ് മന്ത്രി കെ. മുരളീധരന്‍ പ്രതിരോധിച്ചു. കെ.വി. സുമേഷ് എം.എല്‍.എയാണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.നഗരങ്ങൾ കാണുക

സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് സഭയില്‍ സുമേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാതിരുന്നതും മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണമെന്നും നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങളാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണിതെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നുമായിരുന്നു മന്ത്രി കെ. മുരളീധരന്റെ മറുപടി. 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ടായെങ്കിലും അത് പരിഹരിക്കാന്‍ അടിയന്തര നടപടി എടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

“അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്ന് ഇല്ലാത്തത്, ബാക്കി എല്ലാ മരുന്നിനും സ്റ്റോക്ക് ഉണ്ട്,” എന്ന് വ്യക്തമാക്കിയ മന്ത്രി, പ്രതിപക്ഷം ഏജന്റുമാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version