Kerala

രാത്രിയുടെ മറവിൽ അനധികൃത കള്ള് കടത്ത് ;45 ലിറ്റർ കള്ളും ;ഓട്ടോറിക്ഷയും എക്സൈസ് പിടിച്ചെടുത്തു

Posted on

 

കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി ആനന്ദ രാജിന്റെ നേതൃത്വത്തിൽ 4_11_2026 രാത്രി7•45pm ന് പെർമിറ്റില്ലാതെ അനധികൃതമായി KL 36 M 0391 എന്ന ഓട്ടോ റിക്ഷയിൽ

ബ്രഹ്മമംഗലം കള്ള് ഷാപ്പിലേക്ക് കടത്തി കൊണ്ടു വന്ന 45 ലിറ്റർ കള്ള് പിടിച്ച്  വാഹനം ഓടിച്ചിരുന്ന കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മറവൻ തുരുത്ത് വില്ലേജിൽ കുലശേഖരമംഗലം കരയിൽ സിനി ഭവനിൽ വാസുദേവ് മകൻ 55 വയസ്സുള്ള റോയ് യെ അറസ്റ്റു ചെയ്തു.

ഇയാളുടെ  പേരിൽ അബ്കാരി കേസ്സെടുത്തു തുടർന്ന് തൊണ്ടി വക കളും ഓട്ടോ റിക്ഷയും, പ്രതി യേയും തുടർ നടപടികൾക്കായി വൈക്കം റെയിഞ്ചിൽ ഹാജരാക്കി.

പാർട്ടിയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസ്സർമാരായ അഫ്സൽ, പ്രസീത് പി.പി.സി വിൽ എക്സൈസ് ഓഫീസ്സർമാരായ ദീപക്ക് സോമൻ, യേശുദാസ്, സി വിൽ എക്സൈസ് റെ ഡ്രൈവർ ബിപിൻ ജോയ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version