Kerala

മുണ്ടുപാലം സ്‌പൈസ്‌വാലി ലയൺസ് ക്ലബ്ബിൽ വച്ച് തോക്കുചൂണ്ടിയെന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വ്യാജപരാതിയില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി പാലായിലെ വ്യാപാരിയായ ടോമി കുറ്റിയാങ്കല്‍

Posted on

മുണ്ടുപാലം സ്‌പൈസ്‌വാലി ലയൺസ് ക്ലബ്ബിൽ വച്ച് തോക്കുചൂണ്ടിയെന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വ്യാജപരാതിയില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി പാലായിലെ വ്യാപാരിയായ ടോമി കുറ്റിയാങ്കല്‍. സംഭവമുണ്ടായി എന്ന പറയപ്പെടുന്നതിന് 4 ദിവസത്തിന് ശേഷമാണ് പരാതി കൊടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് ടോമി കുറ്റിയങ്കാൽ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .

പാലാ ഡിവൈഎസ്പി കെ സദന്‍, എസ്എച്ച്ഒ ആയിരുന്ന ജോബിന്‍ ആന്റണി, എസ്‌ഐ കെ ദിലീപ്കുമാര്‍ തുടങ്ങിയവര്‍ തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളകളാണെന്നും ഇവരെ സസ്‌പെന്‍ന്‍ഡ് ചെയ്‌ത്‌ അന്വേഷണം നടത്തണമെന്നും ടോമി കുറ്റിയാങ്കൽ ആവശ്യപ്പെട്ടു. കോട്ടയം എസ്പി ആയിരുന്ന കാര്‍ത്തിക്, കളക്ടറായിരുന്ന വി വിഗ്നേശ്വരി എന്നിവരെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തണം.

പാലാ ലയണ്‍സ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലിയിലെ ചിലരുടെ അധോലോക ബന്ധങ്ങളും അന്വേഷിക്കണമെന്നും ടോമി കുറ്റിയാങ്കല്‍വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പരാതിയുമായി ഉന്നത കേന്ദ്രങ്ങളിൽ വരെ പോകുമെന്ന് ടോമി കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version