Kerala

കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു;വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്; ഈരാറ്റുപേട്ട വാഗമൺ രാത്രി യാത്ര നിരോധിച്ചു

Posted on

 

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

 

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,

ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version