Kerala
കേരള യൂത്ത്ഫ്രണ്ട് (എം) കെ എം മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് : സംസ്ഥാനതല ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു
കോട്ടയം : കേരള യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നടത്തി. കോട്ടയം ഗിരീദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച ജുവാൻ മരിയ ടോജോ, ലിയ റോസ് ജോർജ് എന്നീ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം ക്യാഷ് അവാർഡും എക്സലൻസ് അവാർഡും പുസ്തകങ്ങളും ജോസ് കെ മാണി എം പി വിതരണം ചെയതു. തുടർന്ന് പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ പതിനാല് ജില്ലകളിലും പ്രാദേശിക മേഖലകളിലും എക്സലൻസ് അവാർഡ് വിതരണങ്ങൾ നടക്കും.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. ഗിരീദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാദർ. മാത്യു എബ്രഹാം മോടിയിൽ മെറിറ്റ് ഡേ സന്ദേശം നൽകി.മുൻ മന്ത്രി റോഷി അഗസ്റ്റിൻ, ഡോ: സ്റ്റീഫൻ ജോർജ്, അഡ്വ: ജോബ് മൈക്കിൽ, വിജി എം തോമസ്, ഷേയ്ക്ക് അബ്ദുള്ള, ജോജി കുറത്തിയാടൻ,ബിറ്റു വൃന്ദാവൻ, ദീപക് മാമ്മൻ മത്തായി, അഖിൽ ഉള്ളംപള്ളിൽ, ജെസ്സൽ വർഗീസ്,ജോമോൻ പൊടിപാറ,ബിജോ പി ബാബു, ലിജു കിടങ്ങൂർ, ജിൻസ് കുര്യൻ, രൂപേഷ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.