Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരുക്കേറ്റ മണ്ഡലം സെക്രട്ടറി ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പേട്ട പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം വെണ്‍പാലവട്ടം ജംഗ്ഷനില്‍ നടന്ന കോണ്ഗ്രസ്സ് തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് തമ്മിലടി. വേദിക്ക് പുറത്തുനില്‍ക്കുകയായിരുന്ന കടകംപള്ളി മണ്ഡലം സെക്രട്ടറി ദീപുവിനെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ വിഷ്ണു, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേട്ട പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Click to comment