Kerala

സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോർഡ് വിലയിലെത്തിയ സ്വർണം ഇന്നലെ കുറഞ്ഞിരുന്നു. ഇന്നലെ ഒറ്റയടിക്ക് 480  രൂപയോളം ആണ് സ്വർണത്തിന് കുറഞ്ഞത്, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,640 രൂപയാണ്.

തിങ്കളാഴ്ച 55,000  കടന്ന് സ്വർണവില 55,120 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു. സർവ്വകാല റെക്കോർഡ് വില എത്തിയതോടെ വിവാഹ വിപണിയിൽ അടക്കം ഉപഭോക്താക്കൾ ആശങ്കയിലായി.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് ഇന്നലെ 60 രൂപ കുറഞ്ഞു. 6830 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില ഇന്നലെ  50 രൂപ കുറഞ്ഞു. വില 5690 രൂപയായി. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു രൂപ ഇന്നും വർധിച്ചു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 100 രൂപയാണ്.