പത്തനംതിട്ട : ഡ്യൂട്ടിക്കിടെ പെരുനാട്ടില്‍ പോലീസുകാരന് മര്‍ദ്ദനം. മര്‍ദ്ദനമേറ്റത് . സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ്. പെരുനാട് കിഴക്കേ മാമ്പാറയില്‍ വെച്ച് ഇന്നലെയായിരുന്നു സംഭവം. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവുമായി ബന്ധപ്പെട്ട് അത്തിക്കയം സ്വദേശി സച്ചിന്, അലക്സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ പോലീസുകാരൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയിലാണ്.
മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കൾ പോലീസുകാരനെ തല്ലി
By
Posted on