സുക്മ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം ഇന്ത്യയിൽ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളൊന്നുമില്ലാത്ത രാജ്യമാകുമതെന്നും യോഗി പറഞ്ഞു. ചത്തിസ്ഗഢിലെ കോന്റയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.

”അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാകും. ശ്രീരാമന്റെ മാതൃദേശമെന്ന നിലയിൽ ചത്തിസ്ഗഢുകാർക്കായിരിക്കും ഇതിൽ യു.പിക്കാരെക്കാൾ സന്തോഷം. രാമക്ഷേത്രത്തിന്റെ നിർമാണം ഇവിടത്തെ രാമരാജ്യത്തിന്റെ പ്രഖ്യാപനമാകും.”യോഗി ആദിത്യനാഥ് പറഞ്ഞു.

