പാലക്കാട്: പാലക്കാട് റബര്‍ തോട്ടത്തില്‍ പിടിയാന ചരിഞ്ഞനിലയില്‍ കണ്ടെത്തി. ടാപ്പിങിന് എത്തിയ സ്ഥലം ഉടമയാണ് ആനയുടെ ജഡം ആദ്യമായി കണ്ടത്.

ഇന്നു രാവിലെ 6 മണിയോടെ എടത്തനാട്ടുകര ഉപ്പുകുളം ഓലപ്പാറ വെള്ളാട്ടി മലയുടെ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.കാട്ടാനയ്ക്ക് ഏകദേശം 6-7 വയസ്സാണ് തോന്നിപ്പിക്കുന്നത്. തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നും ഡപ്യൂട്ടി റേഞ്ചറും സംഘവും സ്ഥലത്തേക്കു തിരിച്ചു.

