Kerala

പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പുണ്ടെന്ന് അറിഞ്ഞു കാത്ത് നിന്ന യാത്രക്കാരെ കബളിപ്പിച്ചു പാലരുവി പാഞ്ഞു

കോട്ടയം :പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പോയതോടെ റെയില്‍വേ അധികൃതരുടെ വാക്ക് വിശ്വസിച്ച യാത്രക്കാര്‍ വെട്ടിലായി. അതിരമ്പുഴതിരുനാളിനോട് അനുബന്ധിച്ച്  പാലരുവിയ്ക്ക് ഏറ്റുമാനൂരില്‍ ജനുവരി 24, 25 തിയതികളില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതു പ്രകാരം നൂറുകണക്കിന് യാത്രക്കാര്‍ തീവണ്ടിയില്‍ നിന്ന് ഇറങ്ങാനും, ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്ന് കേറാനും തയ്യാറായി നിന്നിരുന്നത്. റെയില്‍വേ ഓപ്പറേഷന്‍ വിഭാഗത്തിലെ പിഴവ് മൂലമാണ് ട്രെയിന്‍  നിര്‍ത്താതെ കടന്നു പോയത്. സ്റ്റോപ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാന്‍ നിരവധി യാത്രക്കാരാണ്  ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.

തോമസ് ചാഴികാടന്‍ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരില്‍ തിരുനാള്‍ ദിവസങ്ങളില്‍ പാലരുവി അടക്കം മൂന്ന് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് നേടിയെടുത്തത്. എം.പി അധികൃതരുമായി സംസാരിച്ചതില്‍ നിന്നും ഓപ്പറേഷന്‍ വിഭാഗത്തിലെ പിഴവ് ആണെന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു. വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടും റെയില്‍വേ ഓപ്പറേഷന്‍ വിഭാഗത്തിന്റെ അശ്രദ്ധയും അനാസ്ഥയുമാണ് യാത്രക്കാര്‍ക്ക് നേരിട്ട ദുരിതത്തിന് പിന്നിലെന്ന് യാത്രക്കാരുടെ വിവിധ സംഘടനകളും ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top