Kerala

ചരട് ജപിച്ചു കെട്ടാനായി അമ്മ മകളെയും കൂട്ടി ജ്യോത്സ്യന്റെ അടുത്തെത്തിയപ്പോൾ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചു

കൊല്ലം :പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ (53)യാണ് പോക്‌സോ ആക്ട് പ്രകാരം കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി 25 വയസുള്ള ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഈ സ്‌നേഹ ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയുമായി ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യന്‍ പെണ്‍കുട്ടിക്ക് ചരട് ജപിച്ച് കെട്ടിയശേഷം പെണ്‍കുട്ടിയുടെ വലതുകൈയില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്.

ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top