Kerala

കാലം ചെയ്ത മാർ ജോസഫ് പൗവത്തിലിന്‍റെ കബറടക്കം ബുധനാഴ്ച

 

ചങ്ങനാശേരി :കാലം ചെയ്ത മാർ ജോസഫ് പൗവത്തിലിന്‍റെ കബറടക്കം ബുധനാഴ്ച.ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് എടുത്ത് അരമന ചാപ്പലിൽ കൊണ്ടുവരും.

അവിടെ വിശുദ്ധ കുർബാനയും സംസ്കാര കർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും.തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരും, തുടര്‍ന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും.സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കും.10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് ഭൗതികശരീരം സംസ്കരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top