കോട്ടയം :പാലാ :ജലം പാഴാക്കരുത് അത് അമൂല്യമാണ്.സർക്കാരിന്റെ പരസ്യം എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു കളിക്കുമ്പോൾ ലക്ഷക്കണക്കിന് ലിറ്റർ ജലം ദിവസവും പാഴാക്കുകയാണ് പാലായിലെ വാട്ടർ അതിരിറ്റി അധികൃതർ.പാലാ ജനറൽ ആശുപത്രിയിലേക്കുള്ള വഴിയുടെ നടുക്കാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്.

പൊട്ടിയൊഴുകുവാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ ആയെങ്കിലും പൊട്ടൽ മാറ്റുവാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല ഇതുവരെയും .ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് അധികൃതരുടെ അനാസ്ഥ മൂലം പാഴാക്കി കളയുന്നത്.ഇനിയൊരു ലോകമഹാ യുദ്ധം ജലത്തിന് വേണ്ടിയാകും ഉണ്ടാവുക എന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന സർക്കാർ ഇതുപോലുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ വെള്ള പൂശുകയാണ് ചെയ്യുന്നത്.,ഈ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ജനങ്ങൾ അധികൃതരെ സമീപിച്ചെങ്കിലും മെല്ലെ പോക്ക് നയമാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും ഈ റോഡിൽ കൂടെയാണ് അധികാരികൾ സഞ്ചരിക്കുന്നതെങ്കിലും,അവർ ഇതൊന്നും കാണുന്നില്ലെന്ന് നടിക്കുകയാണ്.ഇതിൽ പ്രതിഷേധിച്ചു വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ വാ മൂടിക്കെട്ടി പ്രതിഷേധം നടത്തുവാൻ ഒരുങ്ങുകയാണ് ജനങ്ങൾ.

