തിരുവനന്തപുരം: വെള്ളക്കരം കൂട്ടുന്ന കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

വെള്ളക്കരം കൂട്ടുമെന്ന കാര്യം തനിക്ക് അറിയില്ല. എല്ലാ വര്‍ഷവും അഞ്ച് ശതമാനം നിരക്ക് കൂട്ടണമെന്ന് കേന്ദ്ര നിര്‍ദേശം ഉണ്ട്. ജനങ്ങള്‍ക്ക് അധികഭാരം ഉണ്ടാകരുതെന്ന് കരുതി കഴിഞ്ഞ വര്‍ഷം ഈ വര്‍ധന ഒഴിവാക്കി. എന്നാല്‍ അടുത്ത വര്‍ഷത്തെ നിരക്ക് വര്‍ധന സംബന്ധിച്ച് ആലോചിച്ചിട്ടില്ല.

