Crime

വൻ സുരക്ഷാ പിഴവ്:യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് രണ്‍വീറില്‍ പൊട്ടിത്തെറി: മൂന്നു നാവികര്‍ മരിച്ചു

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്നു നാവികര്‍ അപകടത്തില്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മുംബൈ തീരത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്.
കപ്പലിനുള്ളിലെ കാബിനിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാവിക സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവികസേന അറിയിച്ചു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.
2021 നവംബറിലാണ് ഐ.എന്‍.എസ്. രണ്‍വീര്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായത്. സ്ഫോടനം സംബന്ധിച്ച് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് നാവികസേന അറിയിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top