Health

വി എസ് അച്യുതാനന്ദന് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി:രോഗം പകർന്നത് നേഴ്‌സിൽ നിന്നും

 

കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി. അദ്ദേഹത്തിന് ചെറിയ പനി മാത്രമേയുള്ളൂ, മറ്റ് അസ്വസ്ഥതകളില്ല. വിഎസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയിലുള്ളത്.

 

വി.എസ് കോവിഡ് പോസിറ്റീവ് ആയ വിവരം മകന്‍ വി.എ അരുണ്‍ കുമാറാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരിചരിച്ച നഴ്‌സിനു കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഎസിന്റെ ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചിരുന്നു. രണ്ടു വര്‍ഷമായി ബാര്‍ട്ടണ്‍ഹില്‍ ‘വേലിക്കകത്ത്’ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വിഎസ്. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top