കോട്ടയം: പാലാ: നടത്താൻ പറ്റുന്ന കാര്യങ്ങൾ പറയും ,പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യും അതാണ് എൽ.ഡി.എഫ് എന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു. മീനച്ചിൽ മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു വി.എൻ വാസവൻ

അന്നം കഴിഞ്ഞാൽ ജനങ്ങൾക്ക് വേണ്ടത് കുടിവെള്ളമാണ് അത് സാധിതമാക്കാൻ ഉള്ള വലിയ കാൽവെപ്പാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്.അത് പോലെ വിഴിഞ്ഞം തുറമുഖ പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കി. അത് സർക്കാരിൻ്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് വെളിവാക്കുന്നത് എന്നും വാസവൻ കൂട്ടി ചേർത്തു.
പാലായിലെയും .പൂഞ്ഞാറിലെയും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുക എന്ന ജോസ് കെ മാണിയുടെ കാഴ്ച്ചപ്പാടിന്റെ നിറവിലാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.ആദരണീയനായ മാണി സാറും ഈ പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.ജല വിഭവ വകുപ്പിന്റെ ഏറ്റവും ബ്രഹുത്തായ കുടിവെള്ള പദ്ധതി നമ്മുടെ താലൂക്കിലെത്തുമ്പോൾ ഏകദേശം അര ലക്ഷം പേർക്കാണ് ഇതിന്റെ ഗുണവശം അനുഭവ വേദ്യമാകുന്നതെന്നത് കൃതാര്ഥതയോടെയാണ് കാണുന്നതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ,ജോസ് കെ മാണി എം.പി ,ചീഫ് വിപ്പ് എൻ.ജയരാജ് ,തോമസ് ചാഴികാടൻ എം.പി ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി.പാലാ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ .ഷാജി പാമ്പൂരി;രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്,കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി എന്നിവർ പങ്കെടുത്തു.

