ഹൈദരബാദ്: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വന്‍ തീപിടിത്തം. 35ബാട്ടുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയുണ്ടാക്കി. ഒരു ബോട്ടില്‍ നിന്നും മറ്റു നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എങ്കിലും തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ആളപായം ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തീയണച്ചതെന്നും ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ എല്‍പിജി സിലിണ്ടറുകളും ലിറ്റര്‍ കണക്കിന് ഡീസല്‍ സൂക്ഷിച്ചതും തീ അതിവേഗം പടരാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിനശിച്ച ഓരോ ബോട്ടിനും 35 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വില വരും.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

