കോട്ടയം: ക്രിസ്മസ് ഘോഷിക്കാൻ കോട്ടയത്തെ ബാർ ഉടമകളിൽ നിന്നും വ്യാപകമായ പണ പിരിവ് നടത്തിയ കോട്ടയം എക്സൈസ് സർക്കിൾ റെയിഞ്ച് ആഫീസിൽ വിജിലൻസ് റെയിഡ്.

കോട്ടയത്തെ ബാർ ഉടമകളിൽ നിന്നും വ്യാപക പണപിരിവ് നടത്തിയെന്നറിഞ്ഞ് എക്സൈസ് സർക്കിൾ ആഫീസിലെത്തിയ വിജിലൻസ് സംഘത്തിന് വ്യാപക ക്രമക്കേടുകളാണ് കാണുവാൻ കഴിഞ്ഞത്.റെയ്ഡ് തുടരുകയാണ്.
കോട്ടയം വിജിലൻസ് റെയ്ഞ്ച് ഡി.വൈ.എസ്.പി എ.കെ വിശ്വനാഥൻ, ഇൻസ്പെക്ടറായ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

