Kerala

കൊണ്ടോട്ടി നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.,മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എ.സന്തോഷ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു. സന്തോഷ് കുമാര്‍ വലിയ തോതില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് നിഗമനം. സന്തോഷിന്റെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി കണ്ടെത്താനായിരുന്നു റെയ്ഡ്. സന്തോഷിന്റെയും സഹോദരന്റെയും വീട് കൂടാതെ കൊണ്ടോട്ടി നഗരസഭാ ഓഫീസിലും റെയ്ഡ് നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top