ചെന്നൈ: തെന്നിന്ത്യൻ ഇന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാര സിനിമയിലെ പോലെതന്നെ ജീവിതത്തിലും അൽപ്പം തിരക്കിലാണ്. ബോളിവുഡിലേക്ക് ജവാനിലൂടെയുള്ള നടത്തിയ അരങ്ങേറ്റം വൻ വിജയമായതിനു പിന്നാലെ സംരംഭക മേഖലയിൽ വേരുകൾ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പുത്തൻ ചുവടുവയ്പ്പിനു കരുത്തേകാൻ 9s എന്ന പേരില്‍ ഒരു ബ്രാന്‍റും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു.

ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങൽ ഉന്നം വച്ച് 9S നു തുടക്കം കുറിച്ച നയന്‍താര ഇപ്പോൾ നയന്‍താര പുതിയ ഒരു ഉത്പന്നം കൂടി അവതരിപ്പിക്കുകയാണ്. വിജയദശമി ദിനത്തില്‍ ഫെമി9 എന്ന ഡെയ്ലി യൂസ് പാഡുമായാണ് നയന്‍താര എത്തുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്‍റ് അവതരിപ്പിക്കുന്നത്.
സ്ത്രീ ആര്‍ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയില്‍ ഫെമി 9 ന്‍റെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാന്‍റ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേര്‍ന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മില്‍ സഹായിച്ച് വളരാം – ഫെമി 9 സംബന്ധിച്ച സോഷ്യല്‍ മീഡിയ കുറിപ്പില്‍ നയന്‍താര പറയുന്നു.

