Kerala

വെള്ളാപ്പള്ളി നടേശൻ പത്മവ്യൂഹത്തിൽ അകപ്പെട്ടു: സി.കെ. വിദ്യാസാഗർ

 

 

തൊടുപുഴ: വെള്ളാപ്പള്ളി നടേശൻ പത്മവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി വർക്കിംഗ് ചെയർമാനും എസ്.എൻ.ഡി.പി.യോഗം മുൻ പ്രസിഡന്റുമായ അഡ്വ.സി.കെ. വിദ്യാസാഗർ . പത്മവ്യൂഹം ഭേദിച്ച് പുറത്തുവരുവാൻ അദ്ദേഹത്തിന് ആവില്ലെന്നും വിദ്യാസാഗർ പറഞ്ഞു.


ശ്രീനാരായണ സഹോദര ധർമ്മവേദി തൊടുപുഴ യൂണിയൻ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിയ ശാപം ഏറ്റുവാങ്ങിയ അശ്വത്ഥാത്മാവിന്റെ അവസ്ഥയിലാണ് വെളളാപ്പള്ളി . മന്വന്തരങ്ങൾ കഴിഞ്ഞാലും ശാപമോചനം ഉണ്ടാവില്ല.
കുരുക്ഷേത്ര യുദ്ധ സമയത്ത് തീർത്ഥാടനത്തിന് പോയ ബലരാമനെ പോലെയാകരുത് ശ്രീനാരായണീയർ എന്ന് വിദ്യാസാഗർ ഓർമ്മിപ്പിച്ചു. എസ്.എൻ.സി.പി.യോഗത്തിൽ ജനാധിപത്യം പുന:സ്ഥാപിക്കാൻ ലഭിച്ചിരിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ യോഗാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

യൂണിയൻ പ്രസിഡന്റ് പി.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.എം.ഗംഗാധരൻ , ആർ.ശിവൻ, എം.പി.മന്മഥൻ, പി.കെ.രവി , എം.കെ. കേശവൻ, എൻ.എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top