ആരോഗ്യമന്ത്രി വീണാ ജോർജ് സിപിഎം ജില്ലാ കമ്മിറ്റിയിൽ. എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമായിരുന്ന പീലിപ്പോസ് തോമസിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ.പി ഉദയഭാനു വീണ്ടും പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. മൂന്നാം തവണായാണ് സെക്രട്ടറിയാകുന്നത്. സതീഷ്കുമാർ, എസ്.മനോജ്, ലസിത നായർ എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.ജി നായർ, ജി.അജയകുമാർ, അമൃതം ഗോകുലൻ, പ്രകാശ് ബാബു എന്നിവരെ ഒഴിവാക്കി. ജില്ലാ സമ്മേളനം ഇന്നു സമാപിക്കും.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ പുതിയതായി ഒരു വനിതാ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ എണ്ണം 10 ആക്കി. നിർമലാ ദേവിയാണ് പുതിയ വനിതാ അംഗം. റാന്നി ഏരിയ സെക്രട്ടറി പി.ആർ പ്രസാദിനെ പുതിയതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കെ.പി ഉദയഭാനു, പി.ജെ അജയകുമാർ, എ.പത്മകുമാർ, ടി.ഡി ബൈജു, പി.ബി ഹർഷകുമാർ, ആർ.സനൽകുമാർ, രാജു ഏബ്രഹാം, ഓമല്ലൂർ ശങ്കരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാറിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതുൾപ്പടെ 5 പേർ പുതുമുഖങ്ങളാണ്. മന്ത്രി വീണാ ജോർജ് അടക്കം 17 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.

