വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കുകയായിരുന്നു. തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിച്ചു.
യാക്കോബിനെ മീനങ്ങാടി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

