വയനാട് അമ്പലവയലിലെ ആയിരംകൊല്ലിയില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ മുഹമ്മദി(68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങി.

തങ്ങളുടെ മാതാവിനെ ശല്യം ചെയ്തതിനാണ് ഇയാളെ കൊന്നതെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാവിനെ ഉപദ്രവിക്കുമ്പോള്‍ കോടാലി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുന്നവരാണ് പെണ്‍കുട്ടികളും കുടുംബവും.

