വലവൂര്‍.കരുര്‍ മരങ്ങാട്ടുപള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലവൂര്‍പാലയ്ക്കാട്ടുമല ഒന്നര കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങള്‍ ഏറെയായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ .

റോഡിന്‍റെ പല ഭാഗങ്ങളിലും ടാറിങ്ങ് പോലും ഇല്ലാത്ത അവസ്ഥയാണ്.
ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡിലൂടെ കാല്‍നട പോലും വയ്യാത്ത സ്ഥിതിയാണ്.ഇളകി കിടക്കുന്ന മെറ്റലുകളില്‍ തെറ്റി വീണ് കാല്‍നടക്കാര്‍ക്കു പരുക്കേല്‍ക്കുന്നതൂ പതിവായി.കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി യാതൊരു വിധ അറ്റകുറ്റപണികളും ചെയ്യാതെ കിടക്കുന്ന റോഡിലൂടെ ചെറുവാഹനങ്ങള്‍ക്കു ഓടാന്‍ കഴിയാത്താവസ്ഥയിലായിരിക്കുകയാണ്.
ഓരോ തെരെഞ്ഞടുപ്പള്‍ വരുമ്പോള്‍ ഇപ്പം ശരിയക്കാം എന്നും പറഞ്ഞ വോട്ടു വാങ്ങി പോയവരെ പീന്നിടു ഈ വഴിക്കു കാണാന്‍ പോലും ഇല്ല.
ഓരോ വോട്ടര്‍മാരുടെയും തലയ്ക്കു മീതെ അഞ്ചു ജനപ്രതിനിധികള്‍ ഉണ്ട്. പക്ഷേ സുരക്ഷിതമായ് സഞ്ചരിക്കുവാനും,വാഹനങ്ങള്‍ ഓടിക്കുവാനും കഴിയാതെ ജനങ്ങള്‍ വളരെ ദുരിതങ്ങള്‍ നേരിടുകയാണ്.റോഡിന്‍റെ ശോചനൃാവസ്ഥ പരിഹരിക്കുവാന്‍ ആവശൃമായ് നടപടികള്‍ സ്വീകരിക്കുണമെന്നു പൗരാവകാശസമിതി പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.അഡ്വ.സിറിയ്ക്ക ജെയിംസ് ,തോമസ് ശൂരുക്കള്‍ ,കെ.എസ്.അജി ,രാധാകൃഷ്ണന്‍ പ്രശാന്തയില്‍ ,റ്റി.കെ.ശശിധരന്‍,എന്നിവര്‍ പ്രസംഗിച്ചു .

