Kottayam

സഖാവ് സലി; എന്നെന്നും പാവങ്ങളോടും,പതിതരോടുമൊപ്പം ചരിച്ച വിപ്ലവ പോരാളി

കോട്ടയം :പാലാ : സലിയേ ….ഒന്ന് വന്നേക്കണേ ..എന്നെ കൊണ്ടുപോകുവാ …പോലീസ് ജീപ്പിൽ നിന്നുള്ള ഉച്ചത്തിലുള്ള വിളികേട്ട് സി ഐ ടി യു നേതാവ് വി എ സലി തന്റെ ഓട്ടോയിലിരുന്നു നോക്കിയപ്പോൾ തന്റെ അയൽക്കാരൻ പോലീസ് ജീപ്പിൽ ഇരിക്കുന്നു.ഉടനെ തന്നെ മുണ്ടുപാലത്ത് വച്ച് ഓട്ടോ തിരിച്ചു;  പോയ പോലീസ് ജീപ്പിന്റെ പിന്നാലെ പാലാ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു.

പിടികൂടിയ അല്ലപ്പാറ സ്വദേശിയെ പോലീസ് ജീപ്പിൽ നിന്നും ഇറക്കുമ്പോൾ സലിയുടെ ഓട്ടോയും അവിടെ കിതച്ചെത്തി.സാറേ എന്റെയാളാ ഒന്നും ചെയ്തേക്കല്ലേ ;ഇന്നിപ്പോൾ ജാമ്യം കിട്ടണേൽ ഈരാറ്റുപേട്ടൽ പോണം എന്നായി എസ് ഐ .എവിടെ വേണേൽ പൊക്കോളാം ഇന്ന് തന്നെ ആളെ കിട്ടണം എന്നായി സലി.അങ്ങനെയാണ് സിപിഐ(എം) നേതാവ് വി എ സലി.കേരളാ കോൺഗ്രസ് (എം) അനുഭാവിയായ നാട്ടുകാരനെ  പോലീസ് വാറണ്ട് കേസിൽ പിടിച്ചു കൊണ്ട് പോയപ്പോൾ എതിരെ സലിയുടെ ഓട്ടോ വരുന്നത് കണ്ട് പോലീസ് ജീപ്പിലിരുന്നു സഹായ അഭ്യർത്ഥന  നടത്തിയ നാട്ടുകാരനെ പോലീസ് പീഡനത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു സിപിഎം നേതാവ് വി എ സലി.

കേരളാ കോൺഗ്രസ് ആണെന്നോ കോൺഗ്രസുകാരനെന്നോ വ്യത്യാസമില്ലാതെ സാധാരണക്കാരോടൊപ്പം എന്നുമുണ്ടായിരുന്നു സിപിഎം നേതാവ് വി എ സലി.1986 ലെ കരുണാകരൻ സർക്കാർ ആശുപത്രികളിൽ ഒ പി ടിക്കറ്റ് ചാർജ് ഏർപ്പെടുത്തിയപ്പോൾ ഡി വൈ എഫ് ഐ നേതാവായ സലിയും സമരത്തിന് മുൻപിൽ ഉണ്ടായിരുന്നു. പഴയ  പാലാ ജനറൽ ആശുപത്രിയിലെ മെയിൻ ഗേറ്റ് പോലീസുകാർ അടച്ചു ആരെയും അകത്ത് വിടാതെ കാവൽ നിന്നു..പക്ഷെ പൊലീസുകാരെ വെട്ടിച്ച് ഊടുവഴിയിലൂടെ   ഒ പി ടിക്കറ്റ് ഹാളിൽ പ്രവേശിച്ച വി എ സലിയും സംഘവും കൂട്ട മുദ്രാവാക്യമുയർത്തിയപ്പോൾ  ഭയന്നുപോയത്  കാവൽ നിന്ന പോലീസുകാർ ആയിരുന്നു.ഇവർ എങ്ങനെ ഇതിനുള്ളിൽ പ്രവേശിച്ചെന്നായിരുന്നു പൊലീസുകാരെ അത്ഭുതപ്പെടുത്തിയത്.ഡി വൈ എഫ് ഐ കാലത്തെ സലിയുടെ ചോരത്തിളപ്പിനു ഇനിയുമുണ്ട് ഉദാഹരണങ്ങളേറെ.

കരൂർ പഞ്ചായത്തിൽ കട്ടൻസ് മേഖലയിൽ 1985 കാലത്ത് യൂണിയനുകൾ തമ്മിലുള്ള തൊഴിൽ തർക്കത്തിനിടയിൽ ടെസ്റ്റ് വെട്ട് എന്ന ഫോർമുല ലേബർ ആഫീസർ നിശ്ചയിച്ചപ്പോൾ.എല്ലാ യൂണിയനുകളും മത്സര ബുദ്ധിയോടെ ടെസ്റ്റ് വെട്ടിന് ഇറങ്ങി .അന്ന് സി ഐ ടി യു  യൂണിയന് വേണ്ടി താങ്ങും തണലുമായി ഉണ്ടായിരുന്നത്,വി എ സലിയും ;പാറത്തോട് കുട്ടിയും,ശിങ്കാരി എന്നറിയപ്പെടുന്ന ശിവനും ;നെച്ചിപ്പുഴൂർ ശേഖരനുമായിരുന്നു .അന്ന് സി ഐ ടി യു  വിലെ ഒരു വിഭാഗം കെ ടി യു  സി (എം) ൽ ചേർന്നപ്പോൾ ;മത്സര ബുദ്ധി കൂടി. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ഓളം സൃഷ്ടിച്ചാണ് ടെസ്റ്റ് വെട്ടിനെ യൂണിയനുകൾ സ്വീകരിച്ചത്.അന്ന് സി ഐ ടി യു  വിനു ഒന്നാം സ്ഥാനവും .കെ ടി യു  സി ക്കു രണ്ടാം സ്ഥാനവും,എ ഐ ടി യു  സി ക്ക് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.

കരൂർ പേണ്ടാനം വയൽ ഗ്രാമത്തിലെ സിപിഎം കാരുടെ പ്രധാന ഒത്തു ചേരൽ കേന്ദ്രമാണ് ഹോട്ടൽ കാർത്തിക.കാർത്തിക ഹോട്ടലിലെ വടക്കേ മൂലയിലുള്ള മേശയ്ക്കരുകിലാണ്  എപ്പോഴും സഖാവ് വി എ സലി ഇരിക്കാറുള്ളത്.ആറ് മാസം മുൻപ്;. രോഗത്തിന്റെ പിടിയിൽ അമർന്നപ്പോഴും സ്വതസിദ്ധമായ ചിരിയോടെ കടയിലെത്തി പലരോടും കുശലം പറയുന്ന കൂട്ടത്തിൽ പറഞ്ഞു.രോഗം രോഗത്തിന്റെ വഴിക്കു പോകും,ഞാൻ എന്റെ വഴിക്കും… അതൊക്കെ അങ്ങനെ പോകും.അത് കേട്ടപ്പോൾ അവിടെയിരുന്ന പലരും സങ്കടപ്പെടുന്നതും കാണാമായിരുന്നു.

ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അന്തരിച്ച സലിയുടെ മൃതദേഹം വിലാപയാത്രയായി ഇന്നലെ വൈകിട്ട്പാലാ ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വസതിയില്‍ എത്തിച്ചത്. പാര്‍ട്ടി ഒഫീസില്‍ എത്തിച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി എ വി റസല്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. പാര്‍ട്ടിയുടെയും വര്‍ഗ്ഗബഹുജന സംഘടനകളുടെയും ഭാരവാഹികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. എംപിമാരായ ജോസ് കെ മാണി, തൊമസ് ചാഴികാടന്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവരും റീത്ത് സമര്‍പ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഹരികുമാര്‍, സി ജെ ജോസഫ്, അഡ്വ. റെജി സഖറിയ, കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരന്‍, പി വി സുനില്‍, തങ്കമ്മ ജോര്‍ജുകുട്ടി, ജോയി ജോര്‍ജ്, രമാ മോഹനന്‍, സജേഷ് ശശി, കെ രാജേഷ്, കെ പി പ്രശാന്ത്, കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവംഗം പ്രൊഫ. എം ടി ജോസഫ്,കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം ലിജോ ആനിത്തോട്ടം; കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം, , എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ് വിവിധ കക്ഷി നേതാക്കളായ പി കെ ഷാജകുമാര്‍, അഡ്വ. വി ടി തോമസ്, ഫിലിപ്പ് കുഴികുളം, ടോബിന്‍ കെ അലക്സ്, ജോസുകുട്ടി പൂവേലി,ഡോക്ടർ സിന്ധുമോൾ ജേക്കബ്ബ് ,ബൈജു പുതിയിടത്തുചാലിൽ ,ടോണി തൈപ്പറമ്പിൽ;സജി മഞ്ഞക്കടമ്പിൽ .ജോർജ് പുളിങ്കാട്  തുടങ്ങിയവരും റീത്ത് സമര്‍പ്പിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top