തിരുവനന്തപുരം: സംസ്ഥാനത്തെ വികലമായ നെല്ല് സംഭരണരീതിയാണ് കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ ജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം ധൂര്‍ത്തും ആഡംബരവുമായിരുന്നു. 50 കോടി രൂപ ചെലവായെന്നാണ് പ്രാഥമികമായ സൂചനയെന്നും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രം ഒരു പണം പോലും നല്‍കാന്‍ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രി അറിയിച്ചു. എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതിന് മുന്‍പ് കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുക്കാനുള്ളത് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണം. ചെഗുവേര ചെസ്സും പിണറായി ടെന്നിസും അല്ല കേരളത്തിന് ആവശ്യം. കേന്ദ്രം കേരളത്തിന് നല്‍കാനുള്ള പണം എത്രയെന്നത് സംബന്ധിച്ച് സംവാദത്തിന് തയ്യാറാണെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

