കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തെ അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിനും തുടര്‍ഭരണത്തിനും കാരണമായത് ഈ കൂട്ടുകെട്ടാണ്. ലൈഫ്മിഷന്‍ കേസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം വഴിയില്‍വെച്ച് അവസാനിപ്പിച്ചതും ബിജെപി സിപിഐഎം കൂട്ടുകെട്ടിന്റെ ഫലമെന്നും വിഡി സതീശന്‍ ആരോപിച്ചു.

വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി ഇന്‍ഡ്യ മുന്നണിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കൂടെയാണ് സിപിഐഎം – സിപിഐ നേതൃത്വങ്ങള്‍ നിന്നത്. എന്നാല്‍ ഇന്‍ഡ്യാ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തെ സമ്മര്‍ദ്ദപ്പെടുത്തി കേരള ഘടകം തീരുമാനം എടുപ്പിച്ചു. ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് പിണറായി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും.
സിപിഐ ഡി രാജയെ ഇന്‍ഡ്യ മുന്നണിയിലേക്ക് പ്രതിനിധിയായി അയച്ചു. ഇടതുകക്ഷികളെല്ലാം സാധാരണ ഒരുമിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കാറ്. എന്നാല്‍ പ്രതിനിധിയെ അയക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം അത് നടന്നില്ല. സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ ഭരണകൂടത്തെ വിരല്‍ത്തുമ്പില്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്; വിഡി സതീശന്‍ പറഞ്ഞു.

