ലക്നോ: വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്ന അപകടത്തിൽ സഹോദരങ്ങളായ മായങ്ക് (ഒൻപത്), സഹോദരൻ ഹിമാങ്ക് (ആറ്), സഹോദരിമാരായ ഹിമാൻഷി (എട്ട്), മാൻസി (അഞ്ച്) എന്നിവരാണ് മരിച്ചത്.

വീട്ടിലുണ്ടായിരുന്ന പെഡസ്റ്റൽ ഫാനിന്റെ വയറിൽ സ്പർശിച്ചതിനെ തുടർന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. സംഭവസമയത്ത് ഇവരുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

