ലഖ്നൗ: ഉത്തർ പ്രദേശിൽ കാർ ട്രക്കിൽ ഇടിച്ച് ആറ് പേർ മരിച്ചു. മുസഫർനഗർ ദേശീയ പാത 58ലാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ ട്രക്കിൽ ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബന്ധുക്കളായ ഇവർ ഡൽഹി സ്വദേശികളാണ്.

ഡൽഹിയിൽ നിന്നു ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിലായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറി. ക്രെയിൻ ഉപയോഗിച്ചാണ് കാർ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തെക്കുറിച്ച് വിഷദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.

