
എടത്വ: സെൻറ് അലോഷ്യസ് കോളജ് പ്രഥമ അദ്ധ്യാപകനും നിയമസഭാ മുൻ സമാജികനുമായിരുന്ന പ്രൊഫ. ഉമ്മൻ മാത്യു സ്മാരക പുരസ്ക്കാരം പ്രഥമ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. പി.ടി.ജോസഫിന് സമ്മാനിച്ചു.
കലാലയത്തിന്റെ 56 -ാം വാർഷികത്തിൻ്റെ ഭാഗമായി ഫോർമർ യൂണിയൻ മെമ്പേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും സഹകരണത്തോടെ നടന്ന നാല് ദിവസം നീണ്ട് നിന്ന അലോഷ്യൻ കുടുംബ സംഗമ മേള സമാപന സമ്മേളനത്തിൽ ആണ് പുരസ്ക്കാരം സമ്മാനിച്ചത്.സമ്മേളനം പൂർവ്വ വിദ്യാർത്ഥിയും ഒളിമ്പ്യൻ അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ. ജോച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.പ്രൊഥ ഉമ്മൻ മാത്യൂ സ്മാരക പുരസ്ക്കാരം അഡ്വ.ജോബ് മൈക്കിൾ എം.എൽ എ സമ്മാനിച്ചു.വർഗ്ഗീസ് എം.ജെ, മാർട്ടിൻ ടി.കളങ്ങര എന്നിവർ ചേർന്ന് ഡോ.പ്രൊഫ.ഡോ. പി.ടി.ജോസഫിന് കൈമാറി.
സെബാറ്റ്യൻ കട്ടപ്പുറം, സോണൽ നെറോണ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള, അസ്ഖർ അലി, ഷൈനി തോമസ് , എന്നിവർ പ്രസംഗിച്ചു.പൂർവ്വ വിദ്യാർത്ഥി മൈക്കിൾ ജോസഫ്, കെ .ഡി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികളും നടന്നു. ബിനീഷ് തോമസ്, ചന്ദു സന്തോഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാംസ്ക്കാരിക സമ്മേളനം മുൻ എം.എൽ.എയും പൂർവ്വ വിദ്യാർത്ഥികൂടിയായ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.തമ്പി പത്തിശ്ശേരിൽ അധ്യക്ഷത വഹിച്ചു.
സിനിമ സംവിധായകൻ പ്രൊഫ:കവിയൂർ ശിവപ്രസാദിനെ സിനിമാ താരം പ്രൊഫ.ബാബു നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമാ നിർമ്മാതാവ് ചെറിയാൻ ഫിലിപ്പ്, വർഷ ഷാജി, സിനിമാ ബാലതാരം ദേശിയ അവാർഡ് ജേതാവ് മിനോൺ ജോൺ എന്നിവർ പങ്കെടുത്തു
പൂർവ്വ വിദ്യാർത്ഥി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിൻ്റെ നേതൃത്വത്തിൽ കോളജ് കാമ്പസിലെ നീന്തൽക്കുളത്തിൽ നീന്തൽ പരിശീലനവും നടന്നു.

