ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി ചികിത്സയിലിരിക്കെ മരിച്ചു. ലങ്കൺഷെയറിന് സമീപം ബ്ലാക്ബേണിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് അന്തരിച്ചത്. ആറുമാസം മുമ്പാണ് എലിസബത്ത് ബ്രിട്ടനിൽ എത്തിയത്. റണ്ടു വർഷമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന റോഫി ഗണരാജിന്റെ ഭാര്യയാണ് എലിസബത്ത് മാണി.

രണ്ടാഴ്ച മുൻപ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തിൽ കഴിയുകയായിയുന്നു എലിസബത്ത് മാണി. പിന്നീട് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സ തുടരവേയാണ് കാൻസർ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
ഭർത്താവ് റോഫി ഗണരാജിന്റെ ആശ്രിത വീസയിലാണ് യുവതി ബ്രിട്ടനിൽ എത്തുന്നത്. ഇവരുടെ കുടുംബം ഏറെക്കാലമായി ചെന്നൈയിലാണ് താമസം. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

