പാലാ: ചെത്തിമറ്റം തൃക്കയിൽ കടവ് റോഡ് നിവാസികളുടെ യാത്രാ ദുരിതം നേരിട്ട് മനസിലാക്കുന്നതിനായി പാലായിലെ യു.ഡി.എഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫസർ സതീഷ് ചൊള്ളാനി , കൗൺസിലർമാരായ വി.സി പ്രിൻസ് , സിജി ടോണി, മായാ രാഹുൽ , ലിജി ബിജു | ലിസി ക്കുട്ടി മാത്യു, ഷോജി ഗോപി , തോമസ് ആർ.വി, വിശ്വൻ രാമപുരം . ടോണി തൈപ്പറമ്പിൽ , ബിജു വരിക്കയാ നി , കെ ജി ദാസ് , തോമസ് അമയാനിക്കൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മാണി സി കാപ്പൻ തന്റെ എം.എൽ.എ ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വച്ച് താമസിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുൻസിപ്പൽ പാർലമെന്ററി ലീഡർ പ്രൊഫസർ സതീഷ് ചെള്ളാനി അഭിപ്രായപ്പെട്ടു. നിർമ്മാണ ജോലികൾ കോൺട്രാക്ടറെ ഏപ്പിച്ച ശേഷം കോൺട്രാക്ടറ സഹായിക്കാനായി മുൻസിപ്പൽ ജീവനക്കാരെ കൊണ്ട് റോഡ് പണിയെന്ന പേരിൽ മട്ടിയടിക്കൽ നാടകം നടത്തുത് കോൺട്രാക്ടറെ സഹായിക്കാനാണെന്ന് കൗൺസിലേഴ്സ് ഒന്നടങ്കം പറഞ്ഞു. തൃക്കയിൽ കടവ് റോഡ് നിവാസികളുടെ യാത്ര ദുരിതം അടുത്ത കൗൺസിലിൽ ഉന്നയിക്കുമെന്ന് കൗൺസിലർമാർ പറഞ്ഞു.
അടിയന്തിരമായി റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കോൺസ് ബ്ലോക്ക് സെക്രട്ടറി ഷോജി ഗോപി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി , ടോണി തൈപറമ്പിൽ – വിശ്വൻ രാമപുരം എന്നിവർ മുന്നറിയിപ്പ് നൽകി.

